കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാതെ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. കേന്ദ്രസര്‍ക്കാര്‍ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് കോടികളുടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോള്‍ അത് ജനങ്ങളിലെത്തിക്കാനുള്ള സാഹചര്യമല്ല കേരളത്തിലുള്ളത്.
കണ്ണൂരില്‍ ദീന്‍ദയാല്‍ ഉപാധ്യായ ഹെല്പ് ഡസ്കിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1800 3000 9383 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിവരങ്ങള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: