ന്യൂദല്‍ഹി: വേദാന്ത ലിമിറ്റഡ്- കെയ്ന്‍ ഇന്ത്യ ലിമിറ്റഡ് ലയനത്തിന് റിസര്‍വ് ബാങ്ക് ഒഴികെ ബന്ധപ്പെട്ട എല്ലാ അധികാരികളില്‍ നിന്നും അനുമതി ലഭിച്ചതായി കമ്പനികള്‍ വ്യക്തമാക്കി. ഓഹരി ഉടമകളുടെയും അനുമതിയുണ്ട്.
ഓഹരി ഉടമകള്‍ക്ക് ഈയാഴ്ച തന്നെ ലാഭവിഹിതം നല്കാന് തീരുമാനിച്ചതായും വേദാന്ത അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമാകും നല്‍കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കമ്പനിയുടെ ബോര്‍ഡ് യോഗം വീണ്ടം വ്യാഴാഴ്ച ചേരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: