കൊച്ചി: വ്യോമയാന രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ഫ്ളൈദുബായ് ഐഐഐറ്റി – ഹൈദരാബാദില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും.
ഇത് സംബന്ധിച്ച കരാറില്‍ ഫ്ളൈദുബായ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രമേഷ് വെങ്കട്ടും ഐഐഐറ്റി-ഹൈദരാബാദ് ഡയറക്റ്റര്‍ പി.ജെ. നാരായണനും ഒപ്പുവച്ചു. യാത്രക്കാര്‍ക്ക് നൂതന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഗവേഷണം ഊന്നല്‍ നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: