സംഘപ്രവവര്ത്തകരുടെ പ്രേരണാ സ്രോതസ്സായിരുന്നു വി.രാധാകൃഷ്ണ ഭട്ജി. സംഘത്തിന്റെ വിവിധ ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു. നല്ല സംഘാടകനായിരുന്നു. പ്രശ്നസ്ഥലങ്ങളില്‍ സമയോചിതമായി ഇടപെടുകയും പ്രശ്നങ്ങള്‍ യോഗ്യമായി പരിഹരിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ സഹജ സ്വഭാവമായിരുന്നു. എറണാകുളത്തെ നരേന്ദ്ര ശാഖയില്‍ കൃത്യമായി പങ്കെടുക്കുക എന്നതൊരു വ്രതം പോലെയായിരുന്നു.
ഭാസ്കര്‍ റാവുജിയാണ് തന്നെ ശാഖയില്‍ കൊണ്ടുവന്നതെന്ന് ഭട്ജി സദാ പറയാറുണ്ട്. കഥ, ഗണഗീതം, പ്രഭാഷണം, ഹരികഥാകഥനം എന്നിവയിലെല്ലാം നല്ല പ്രാവീണ്യമുണ്ടായിരുന്നു. സംഘസ്ഥാപകന് ഡോക്ടര്‍ജിയെക്കുറിച്ചുള്ള ഒരു ഗീതമാണ് ഏകനിഷ്ഠ സേവകനായി എന്നത്. അത് ഭട്ജി അതിമനോഹരമായി പാടി വിവരിക്കുമായിരുന്നു. അപ്പോഴൊക്കെയും ഗദ്ഗദകണ്ഠനാകും. അത്ര ഉള്ളില്‍തട്ടിയാണ് ആ ഗീതം ഭട്ജി ആലപിക്കാറുള്ളത്.
ഞാനും അതിന് അനുഭവസ്ഥനായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രയോഗശൈലിയും സംഭാഷണവുമെല്ലാം മറ്റുള്ളവരുടെ ഉള്ളിലും സ്പര്‍ശിക്കുന്ന വിധമായിരുന്നു. പല ഭാഷകള്‍ വശമുണ്ടായിരുന്നു. അദ്ദേഹത്തൊടൊപ്പം ഞാന്‍ എറണാകുളം വിഭാഗ് പ്രചാരകായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭട്ജിയെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചിരുന്നു. ആദര്‍ശത്തിന്റേയും സ്നേഹത്തിന്റേയും നേതൃത്വഗുണത്തിന്റേയും മാതൃകയായിരുന്ന ഭട്ജിയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: