താരകുടുബത്തില്‍ നിന്ന് വെള്ളിത്തിരയിലെ ‘നക്ഷത്ര’മായി ഉയരാനൊരുങ്ങുകയാണ് ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര. അച്ഛനും കൊച്ചച്ഛനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ടിയാനിലൂടെയാണ് കുഞ്ഞ് നക്ഷത്ര അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകള്‍ ആര്യയായാണ് നക്ഷത്ര എത്തുന്നത്. അച്ഛനും മകളും ചേര്‍ന്ന നിരവധി സീനുകളുണ്ട് ചിത്രത്തില്‍. ഇന്ദ്രജിത്ത് തന്നെയാണ് മകളുടെ വരവ് പ്രഖ്യാപിച്ചത്.
പൃഥ്വിരാജ് അസ്ലന് മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയെന്‍ കൃഷ്ണകുമാറാണ്. റംസാന് റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ഇന്ദ്രജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
എന്റെ ഇളയമകള്‍ നക്ഷത്ര ടിയാനിലൂടെ അഭിനയരംഗത്തേയ്ക്ക് ആദ്യ ചുവടുവയ്ക്കുകയാണ്. ഞാന്‍ അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകള്‍ ആര്യയുടെ വേഷം ആണ് നക്ഷത്ര അവരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ച് മുഹൂര്‍ത്തങ്ങള്‍ ടിയാനില്‍ ഉണ്ട്. ഒരു നടന് എന്ന നിലയ്ക്ക് ഈ പുതിയ അനുഭവം എനിക്കും മകള്‍ക്കും സമ്മാനിച്ച ടിയാന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി. ഒപ്പം, എന്റെ അച്ഛനെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ശേഷം സ്ക്രീനില്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: