ഹൈദ്രാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയെ മാലയിട്ട് സ്വീകരിച്ചവര്‍ പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മയെ ഭരണകൂടത്തിന്റെ അനുമതിയോടെ പോലീസ് നടുറോഡിലിട്ട് തല്ലിച്ചതച്ചു. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ കുടുംബം ശക്തമായ സിപിഎം അനുഭാവികളുമാണ്. എന്നിട്ടും നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ ജിഷ്ണുവിന്റെ അമ്മയെ പോലീസ് ലാത്തികൊണ്ടും ബ്യൂട്ട്കൊണ്ടുമാണ് നേരിട്ടത്.
മനുഷ്യ ജീവന്, അത് പുരുഷന്റെയോ സ്ത്രീയുടെയോ ദളിതന്റെയോ ബ്രാഹ്മണന്റെയോ ആയിക്കൊള്ളട്ടെ, വളരെ വിലപ്പെട്ടതാണ്. രാജാവെന്നോ പ്രജയെന്നോ ഉള്ള വ്യത്യാസമൊന്നും മനുഷ്യജീവനില്‍ കാണാന്‍ ശ്രമിക്കരുത്. ഓരോ മരണവും വേദനാജനകമാണ്. മരിക്കുന്നവര്‍ക്കും അവരുടെ വേണ്ടപ്പെട്ടവര്‍ക്കും അതു സൃഷ്ടിക്കുന്ന വേദനയും ദുഃഖവും വിവരണാതീതവുമാണ്.
വെമുലയുടെ കഥ, ദേശീയ ദിനപത്രങ്ങളും മുഴുനീള വാര്‍ത്താചാനലുകളും ആഘോഷിച്ചു. പത്രങ്ങളില്‍ വേമുലയുടെ ആത്മഹത്യ ഒരു സാധാരണ സംഭവം എന്ന നിലയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സംഗതി ആകെ മാറി. ഉള്‍പേജില്‍ സിംഗിള്‍ കോളം വാര്ത്തയാക്കിയും, ”ഒരു ദളിത് പണ്ഡിതന്റെ മരണം” എന്ന മുഖപ്രസംഗമെഴുതിയും മൂന്നോ നാലോ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുമാണ് മതേതര വ്യാഘ്രങ്ങള്‍ വെമുലയുടെ മരണം കൊണ്ടാടിയത്.
വെമുലയുടെ മരണത്തിന് ഉത്തരവാദി കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറുപേരാണെന്നും അവരൊക്കെ സംഘ പരിവാര്‍ സംഘടനാ അംഗങ്ങളാണെന്നും സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞത് നാം മറന്നിട്ടില്ല. രോഹിത് വെമുല ജീവനൊടുക്കാന്‍ സാഹചര്യമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരെന്ന് ആരോപിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചു. വെമുലയുടെ അമ്മ രാധിക വെമുലയെ നാടു നീളെ സിപിഎം നേതാക്കള്‍ കൊണ്ടു നടന്നു. എന്നാല്‍ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗത്വം പുതുക്കി നല്‍കുന്നത് വിലക്കിയാണ് സിപിഎം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
വിഎസ് അച്യുതാനന്ദന് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ ആളുകളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയെന്നും, സന്ദര്‍ശനത്തിന് വ്യാപക പ്രചാരണം നല്‍കിയെന്നും ആരോപിച്ചാണ് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗത്തിന് പാര്‍ട്ടി അംഗത്വം നഷ്ടപ്പെടാന്‍ കാരണമായത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ജിഷ്ണുവിന്റെ രക്ഷിതാക്കളെയും ബന്ധുക്കളെയും സഹായിച്ച പാര്‍ട്ടി അംഗങ്ങള്‍ക്കും അംഗത്വം പുതുക്കി നല്‍കിയില്ല.
ജിഷ്ണു പ്രണോയ് മരിച്ചിട്ട് രണ്ടരമാസം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസാണ് കേസിലെ ഒന്നാം പ്രതി. നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, അധ്യാപകനായ പ്രവീണ്‍, വിപിന്‍, കോളേജ് പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍. നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്കിയ ഉറപ്പുകള്‍ നടപ്പിലാക്കാത്ത പശ്ചാത്തലത്തിലാണ് കുടുംബം നിരാഹാര സമരത്തിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: