മുഖക്കുരു ഉള്‍പ്പടെയുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കസ്തൂരി മഞ്ഞള്‍. മഞ്ഞള്‍ തേച്ച് കുളിയ്ക്കുന്നതും സൗന്ദര്യസംരക്ഷണത്തിനും മറ്റും മഞ്ഞള്‍ ഉപയോഗിക്കുന്നതും ഇന്നോ ഇന്നലേയോ തുടങ്ങിയ കാര്യമല്ല. എന്നാല്‍ ചര്‍മ്മ കാന്തിയ്ക്ക് മഞ്ഞളിനേക്കാള് പ്രിയപ്പെട്ടത് എന്നും കസ്തൂരി മഞ്ഞള്‍ തന്നെ. കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ഫലം ലഭിയ്ക്കുന്നതാകട്ടെ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു.
അത്രയേറെ പ്രാധാന്യമായിരുന്നു കസ്തൂരി മഞ്ഞളിന് ഉണ്ടായിരുന്നത്. കസ്തൂരി മഞ്ഞള്‍ വലിയ തോതില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മസംരക്ഷണത്തിന് ഫലപ്രദമായി എങ്ങനെ കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാം എന്ന് നോക്കാം.
ചര്‍മ്മത്തിന് വെളുപ്പ് നല്കാന് കസ്തൂരി മഞ്ഞളിനോളം വരില്ല മറ്റൊന്നും. ചര്‍മ്മത്തിന്റെ നിറം അല്പം ഇരുണ്ടതാണെങ്കില്‍ സങ്കടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ചര്‍മ്മത്തെ വെളുപ്പിക്കാന്‍ വെറും കസ്തൂരിമഞ്ഞള്‍ ഉപയോഗിച്ചാല്‍ മതി. കസ്തൂരി മഞ്ഞള്‍ പൊടിയോ കസ്തൂരി മഞ്ഞള്‍ അരച്ചതോ മഖത്ത് തേയ്ക്കാം. ചര്‍മ്മ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാം. എത്ര പഴകിയ ചര്മ്മരോഗമാണെങ്കിലും കസ്തൂരി മഞ്ഞളിലൂടെ പരിഹരിക്കാം.
മുഖക്കുരു പാട് മാറ്റാനും ഉത്തമമാണിത്. അനാവശ്യ രോമങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരും ചില്ലറയല്ല. പ്രത്യേകിച്ച് സ്ത്രീകള്‍. സ്ത്രീകളിലുണ്ടാകുന്ന അനാവശ്യ രോമങ്ങളെ വേരോടെ പിഴുത് കളയാന്‍ ഏറ്റവും നല്ലതാണ് കസ്തൂരി മഞ്ഞള്‍. കുട്ടികള്‍ക്കും കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാം. കുട്ടികളെ കസ്തൂരി മഞ്ഞള്‍ ഇട്ട് കുളിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരമാണ്. വരണ്ട ചര്‍മ്മം എന്ന പ്രശ്നത്തെ പരിഹരിയ്ക്കുന്നതിനും കസ്തൂരി മഞ്ഞള്‍ തന്നെയാണ് ഉത്തമമായ മാര്‍ഗ്ഗം. അതുകൊണ്ട് തന്നെ കസ്തൂരി മഞ്ഞള്‍ തേച്ച് കുളിയ്ക്കുന്നത് വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: