കല്‍പ്പറ്റ: കാര്‍ഷികോത്പാദന കമ്പനികളുടെ സംയുക്താഭിമുഖ്യത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡില്‍ നടക്കുന്ന മലബാര്‍ അഗ്രിഫെസ്റ്റിന്റെ സെമിനാറുകള്നാളെആരംഭിക്കും. ചക്ക മഹോത്സവത്തിന്റെ ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് ചക്ക മഹോത്സവത്തിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ ആദ്യത്തെ കാര്‍ഷികോത്പാദന കമ്പനിയായ തിരുവനന്തപുരം സംഘമൈത്രിയുടെ സ്ഥാപക ചെയര്മാന് പി. ബാലചന്ദ്രന് കാര്‍ഷികോത്പാദന കമ്പനികളും കേരളത്തിന്റെ സുസ്ഥിരവികസനവും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. തുടര്‍ന്ന് നബാര്‍ഡും കാര്‍ഷികോത്പാദന കമ്പനികളും എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹനമായി ജൈവവളത്തിന്റെ സാമ്പില്‍ പാക്കറ്റ് സൗജന്യമായി നല്‍കും. 28 വരെ എല്ലാ ദിവസവും വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടാകും. വിവിധ വകുപ്പ് മേധാവികളും ഉത്പാദക കമ്പനി ഭാരവാഹികളും സെമിനാറിന് നേതൃത്വം നല്‍കും. 27 ന് കൃഷിവകുപ്പ ഡയറക്ടര്‍ ബിജു പ്രഭാകര്‍ അഗ്രിഫെസ്റ്റില്‍ പങ്കെടുക്കും. 27 ന് രാവിലെ 11 ന് നടക്കുന്ന പൊതു സമ്മേളനം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. കാര്‍ഷിക മേള 28 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: