കല്‍പ്പറ്റ:മാനന്തവാടി നഗരസഭ പരിധിയിലുള്ള പതിനഞ്ച്കാരിക്ക് ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചു.മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസേര്‍ച്ചില്‍ നിന്നും പരിശോധന റിപ്പോര്‍ട്ട് വന്നതോടെയാണ് രോഗം സ്ഥികരിച്ചത്. തൊണ്ടവേദനയും, പനിയുമായി മെയ് 18 ന് ജില്ലാശുപത്രിയില്‍ അഡ്മിറ്റായ കുട്ടിയുടെ സ്വാബ് കള്‍ച്ചര്‍,പിസിആര്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം ഡിഫ്ത്തീരിയ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ ആദ്യമായി ഡിഫ്ത്തീരിയ സ്ഥീകരിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചുള്ളിയോടുള്ള പത്ത് വയസ്സുകാരന് ഡിഫ്ത്തീരിയ ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 24 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും രോഗബാധ സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: