നിര്‍ബന്ധംകൂടാതെ ചെയ്യേണ്ട ഒരുകാര്യം സര്‍ക്കാരിന്റ നിര്ബന്ധത്തിലെങ്കിലും ഇനി ചെയ്യുമല്ലോ എന്നൊരാശ്വാസം. അടുത്ത അധ്യയന വര്‍ഷം മുതല്‍ തലസ്ഥാനത്ത് എല്ലാ സ്ക്കൂളുകളിലും പത്താം ക്ളാസുവരെ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് സ്വാഗതാര്‍ഹമാണ്.
ലോകത്തൊരിടത്തും മലയാളികളെപ്പോലെ മാതൃഭാഷയോട് ആദരവില്ലാത്തവരെ കണ്ടുകിട്ടാന്‍ വിഷമമാണ്. അറബിഭാഷയെ അറബി നാട്ടില്‍ ജീവിക്കാന്‍ കഴിയുമോ. സ്വാതന്ത്ര്യം ഉണ്ടെന്നവെച്ച് സ്വത്വ ചിഹ്നങ്ങളെ അവഗണിക്കാനാവുമോ. ആദരിക്കാതെ തമിഴന് തമിഴിനുവേണ്ടി ചാകും. ചത്തില്ലെങ്കിലും കൊന്നില്ലെങ്കിലും കുറഞ്ഞ പക്ഷം മലയാളിക്ക് മാതൃഭാഷയെ നിരാകരിക്കാതിരിക്കാനുള്ള വകതിരിവെങ്കിലും വേണം. പുതു തലമുറ മലയാളി മലയാളഭാഷാമുക്തനാവാന് ശ്രമിക്കുന്നില്ലേയെന്നു പോലും കരുതേണ്ടിയിരിക്കുന്നു.
ജനിക്കുമ്പോള്തൊട്ടു കേള്‍ക്കുന്ന ഭാഷയെ സ്വയം അകറ്റിയും മക്കളെ അതില്‍ നിന്നും മുക്തരാക്കിയും മലയാള നിരോധിത മേഖലതീര്ക്കുന്നുണ്ടു പലരും. അത്തരക്കാര്‍ വീടുകളില്‍ മലയാളം സംസാരിക്കാറില്ല. മലയാളഭാഷ അവര്‍ക്ക് ഏതൊതരം വൃത്തികേടാണ്. സ്വന്തം ഭാഷയെ എന്നല്ല മലയാശ സംസ്ക്കാരത്തെപ്പോലും അവഗണിക്കുംവിധമാണ് അവരുടെ ഓരോ പ്രവര്‍ത്തിയും ഇത്തരക്കാര്‍ പ്രോത്്സാഹിപ്പിക്കുന്ന സ്ക്കൂളുകളിലാണ് മലയാളം സംസാരിച്ചാല്‍ ശിക്ഷിക്കകൂടി ചെയ്യുന്നത്. ഇത്തരം സ്ക്കൂളുകള്‍ക്ക് സര്‍ക്കാര്‍നയം പൂട്ടിടിയിക്കും.
ഭാഷ വിനിമയോപാധിയോ സാംസ്ക്കാരിക ഇടപെടല്‍ പ്രക്രിയയോ മാത്രമല്ല ഒരാള്‍ അയാളായി തീരുന്നതിന്റെയും സാമൂഹിക ജീവിതം പുലര്‍ത്തുന്നതിന്റെയും നൈതിക സ്രോതസാണ്. മനുഷ്യന് വളരുന്നതോടുകൂടി വളരുന്നതുമാത്രമല്ല ഭാഷ,മനുഷ്യനെ വളര്‍ത്തുന്നതാണ് ഭാഷ. മനുഷ്യന് തന്നെയാണ് ഭാഷ. മനുഷ്യനും ഭാഷയും തമ്മിലുള്ള ജൈവ ബന്ധം മനസിലാക്കാന്‍ അടുത്തിടെ കണ്ടെത്തിയ മൗഗ്ളി പെണ്‍കുട്ടിയുടെ അവസ്ഥ മനസിലാക്കിയാല്മാത്രം മതി. കുരങ്ങുകളോടൊപ്പം വനത്തില്‍ ജീവിച്ച അവള്‍ക്ക് ഭാഷ എന്നല്ല മാനുഷികമായതൊന്നും അറിയില്ല. ഏതെങ്കിലും ഭാഷ അറിഞ്ഞിരുന്നെങ്കില്‍ അവളെ മാനവ സംസ്കൃതിയിലേക്കു പെട്ടെന്നു തിരിച്ചുകൊണ്ടു വരാമായിരുന്നു.
മലയാളം മറന്നാല്‍ എങ്ങനെ മലയാളിയാകും. മലയാളത്തോടൊപ്പം സാധ്യമാകുന്ന ഏതുഭാഷയും പഠിക്കാം. പരിഷ്കൃത സമൂഹത്തില്‍ പ്രായോഗിക ജീവിതത്തിന് മലയാളം മാത്രംപോരാ എന്നുണ്ടെങ്കില്‍ മറ്റു ഭാഷകള്‍ പഠിക്കുന്നതിനു യാതൊരു തടസവുമില്ല. പകരം അന്യഭാഷകളെ സ്വീകരിച്ചും മലയാളത്തെ തിരസ്ക്കരിച്ചുംകൊണ്ടുള്ള പ്രവണതയ്ക്ക് അതു തെറ്റാണെന്നു ബോധ്യപ്പെടുംവിധമുള്ള ശിക്ഷ തന്നെ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: