കല്‍പ്പറ്റ: വയനാട്ടിലെ സാധാരണക്കാരിലടക്കം പരിസ്ഥിതി അവബോധം വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച മാധ്യമപ്രവര്‍ത്തകനാണ് കഴിഞ്ഞ വെള്ളിയാഴ്ച അന്തരിച്ച വി.ജി. വിജയനെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അനുശോചന യോഗത്തില്‍ വിലയിരുത്തി. കേരളത്തിലെ ഇതര ജില്ലകളിലുള്ളവരെ അപേക്ഷിച്ച് പരിസ്ഥിതിയോടും പാവപ്പട്ട മനുഷ്യരോടും കൂടുതല്‍ ആഭിമുഖ്യമുള്ളവരാണ് വയനാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍. ജില്ലയില്‍ പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിച്ചതില്‍ പരേതരായ ജയചന്ദ്രന്, മാധവന് നായര്‍, കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, ഇ. ഉമ്മര്‍കുട്ടി, ഡി.പി. ബാലകൃഷ്ണന് എന്നിവര്‍ക്കൊപ്പമോ അതില്‍ കൂടുതലോ സ്ഥാനം വിജയനുണ്ട്. പരിസ്ഥിതി സംരക്ഷണത്തില്‍ വഹിച്ചപങ്കിനു ഭാവി തലമുറ വിജയനോടും കടപ്പെട്ടിരിക്കുന്നു-യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാബു മൈലമ്പാടി, സണ്ണി മരക്കടവ്, ഗോകുല്‍ദാസ് ബത്തേരി, രാമകൃഷ്ണന് തച്ചമ്പത്ത്, എ.വി. മനോജ്, പി.എം. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: