കൽപ്പറ്റ: വിവിധ ജേണലിസം കോഴ്സുകളിൽ ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി കേരള സ്കൂൾ ഓഫ് ജേണലിസവും വയനാട് പ്രസ്സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഓറിയന്റേഷൻ സെമിനാറും കൺസലിംഗും ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിലെ ഐഡിയൽ അക്കാഡമി ഹാളിൽ നടക്കും. കഴിഞ്ഞ വെള്ളിയാഴ്ച ഹർത്താലിനെ തുടർന്ന് മാറ്റി വെച്ച കൺസലിംഗാണ് ചൊവ്വാഴ്ച നടക്കുന്നത്. ഡിഗ്രി, പി.ജി. ജേണലിസം കോഴ്സുകളിൽ ചേരാൻ താൽപ്പര്യമുള്ളവർക്കും പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: