നീലേശ്വരം: കുടിവെള്ളത്തിനായി ക്ഷേത്രക്കമ്മറ്റി ഇടപെട്ടപ്പോള്‍ പാര്‍ട്ടി നേതാവിന്റെ മര്‍ക്കടമുഷ്ഠി മുന്നില്‍ യാഥാര്‍ത്ഥ്യമാകുന്നത് ഒരുനാടിന്റെ കുടിവെള്ളപ്രശ്നമാണ്. സിപിഎം പാര്‍ട്ടി ഗ്രാമമെന്ന് അവകാശപ്പെടുന്ന നീലേശ്വരം പാലായില്‍ 1957 ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് വിഭാവനം ചെയ്ത ഷട്ടര്‍ കം ബ്രിഡ്ജാണ് സിപിഎം പാര്‍ട്ടി നേതാവ് സ്ഥലം വിട്ടു നല്കാന് തയ്യാറാകാതെ പദ്ധതി വഴിമുട്ടി നിന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് പദ്ധതി പുനരാഭിച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിന് റോഡില്ലാത്ത് തടസ്സമായിരുന്നു. സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാകാത്ത പാര്‍ട്ടി അനുഭാവിയെ സമ്മതിപ്പിക്കാന്‍ സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ജില്ലസെക്രട്ടറിയും എംഎല്‍എയും നേതാക്കളും ഇടപെട്ടിട്ടും സ്ഥലം വിട്ടു നല്കാന് സ്ഥലം ഉടമ തയ്യാറായില്ല. കുടിവെള്ളത്തിനായി നാടാകെ നെട്ടോട്ടമോടുമ്പോള്‍ ഒരു വ്യക്തിയുടെ തടസ്സംമൂലം ഇല്ലാതാവുന്നത് ഒരു പ്രദേശത്തിന്റെ വികസനമാണ്.
പദ്ധതി എത്രയും വേഗത്തില്‍ പൂര്‍ത്തികരിക്കപ്പെടാന്‍ ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ മുന്നോട്ട് വന്നത് ഉണര്വോകി. കഴിഞ്ഞ ദിവസം പാലായി പാലാ കൊഴുവല്‍ ക്ഷേത്രക്കമ്മറ്റി ജനറല്‍ ബോഡി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്തു. ക്ഷേത്രത്തിന്റെ അധീനതയിലുള്ള സ്ഥലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ മുടങ്ങികിടന്ന പാലായി ഷട്ടര്‍ കം ബ്രിഡ്ജ് പദ്ധതി യാഥാര്‍ത്ഥ്യമാകും. 65 കോടി രൂപ ചിലവില്‍ നബാര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.
4500 ഹെക്ടര്‍ കൃഷിയിടത്തിന് ജലസേചനം നടത്താന്‍ സാധിക്കുന്നതിനു പുറമെ പെരിങ്ങോം സി.ആര്.പി.എഫ് ക്യാമ്പ്, കയ്യൂര്‍ചീമേനി, കിനാനൂര്‍കരിന്തളം, നീലേശ്വരം, ഏഴിമല നാവല്‍ അക്കാദമി, പിലിക്കോട്, നിര്‍ദ്ദിഷ്ട ചീമേനി ഐടിപാര്‍ക്ക് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണ ത്തിനും പര്യാപ്തമാണ് ഷട്ടര്‍ കം ബ്രിഡ്ജ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: