കോട്ടയം: കുര്യാക്കോസ് ഏലിയാസ്ട്രോഫി ടൂര്‍ണമെന്റ് ഇന്ന്് ആരംഭിക്കുമെന്ന് സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോസഫ് ഊന്തുംകുഴി പത്രസമ്മേളനത്തില്‍ അറിയിച്ചു. 16-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റും, ഐസിഎസ്സി, ഐഎസ്സി ഓള് കേരള വോളിബോള്‍ ടൂര്‍ണമെന്റും, സൗഹൃദഫുട്ബോള്‍ മത്സരങ്ങളും 19, 20, 21, 22 തീയതികളിലാണ് നടക്കുന്നത്. കെ.ഇ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് 20 ന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ കൊച്ച് ജോപോള്‍ അഞ്ചേരി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ജയിംസ് മുല്ലശ്ശേരി അധ്യഷതവഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്രതാരം ശരണ്യമോഹന്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജോര്‍ജ്ജ്, അഡ്വ. റോയസ് ചിറയില്‍, ഷാജി ജോസഫ്, ഷാജി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടാകും.
പത്രസമ്മേളനത്തില്‍ ഗ്രേസി മാത്യു, ജിലു സിറിയക്, ജേക്കബ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: