കട്ടപ്പന : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളക്കടവ് ഓടലാവിളയില് രാജന് (29)നെയാണ് കട്ടപ്പന സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഒളിവില്‍ പോയ ഇയാളെ ഇന്നലെ ഉച്ചയോടെ കട്ടപ്പനയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കട്ടപ്പന സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് പ്രതി. രാജനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: