രാജാക്കാട് : രാജാക്കാട് പോലീസ് വീണ്ടും മണല്വേട്ടയ്ക്കിറങ്ങി, ഏഴ് ലോഡ് മണല്‍ പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ രാജാക്കാട് എസ്.ഐ കെ.എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പന്നിയാര്‍കുട്ടി കളത്രക്കുഴിയിലുള്ള കെഎസ്ഇബിയുടെ ചെക്ക് ഡാമില്‍ നിന്നും വാരിക്കൂട്ടിയ മണലാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ജോമോന്, തങ്കച്ചന് എന്നിവര്‍ക്കെതിരെ കേസെടുത്തു. മണല്‍ റവന്യൂ വകുപ്പിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: