തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ കൂത്തുപറമ്പ് മാലൂര്‍ കുരുമ്പോളി തരിപ്പ പ്രഭാകരന്(40) ആണ് കസ്റ്റഡിയിലായത്.
മനോജിനെ കൊലപ്പെടുത്തിയ സംഘത്തില്‍ താനുള്‍പ്പെടെ 16 പേരുണ്ടായിരുന്നെന്ന് ഇയാള്‍ പോലീസിന് മൊഴിനല്‍കിയെന്നാണ് വിവരം.
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തി ഒരിടത്ത് ഒത്തുകൂടിയശേഷമാണ് ഓപ്പറേഷനായി പുറപ്പെട്ടതെന്നും സംഘത്തിലുണ്ടായിരുന്നവര്‍ക്കു തമ്മില്‍ പരസ്പരം പരിചയമില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.
മൂന്നു വധശ്രമക്കേസുകളിലടക്കം പത്തോളം കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് പ്രഭാകരനെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: