രാമപുരം: എസ്എന്‍ഡിപിയോഗം രാമപുരം ശാഖ പ്രസിഡന്റ് സി.ടി. രാജന്റെ വീട്ടില്‍ രാത്രിയില്‍ അതിക്രമം കാട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് എസ്എന്‍ഡിപി രാമപുരം ശാഖ ഭാരവാഹിയോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12മണിയോടെ അക്രമികള്‍ വീട്ടിലേക്ക് കല്ലെറിഞ്ഞ് കാറിന് കേടുവരുത്തി. ബിയര്‍ കുപ്പികള്‍ വീട്ടിലേക്ക് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. ശാഖാ ഓഫീസ് ഹാളില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ വൈസ് പ്രസിഡന്റ് ടി.കെ. തങ്കന് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.എന്‍. ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു. രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: