കോട്ടയം: ഒക്ടോബര്‍ 10ന് മുന്‍പ് ജില്ലയെ പുകയില വിമുക്തമാക്കാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാഭായി അറിയിച്ചു. കേന്ദ്ര പുകയില നിയന്ത്രണ നിയമമനുസരിച്ച് പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം, പ്രദര്‍ശനം എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കി ജില്ല പുകയില പരസ്യ വിമുക്തമാക്കാനാണ് നടപടി.
കോട്ടയം, ചങ്ങനാശേരി, പാലാ, വൈക്കം നഗരസഭകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 50 കടകളില്‍ പരിശോധന നടത്തി. 12 കടകളില്‍ നിയമവിരുദ്ധമായ രീതിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കണ്ടെത്തി. 2,400 രൂപ പിഴ ഈടാക്കി. 15 കടകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്തു.
വരുംദിവസങ്ങളില്‍ 73 പഞ്ചായത്ത് പ്രദേശങ്ങളിലും ഡോക്ടര്‍മാരുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി ഒക്ടോബര്‍ ആദ്യവാരത്തില്‍ത്തന്നെ പരസ്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്നും ഡി.എം.ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: