പാമ്പാടി: ഭാരതത്തിലെ നിര്‍ണായക ശക്തിയായ വീരശൈവരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു.
ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ വളര്‍ച്ച പ്രാപിച്ച വീരശൈവര്‍ കേരളത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട് അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓള് ഇന്ത്യാ വീരശൈവ മഹാസഭ പാമ്പാടി ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖാ പ്രസിഡന്റ് കെ.ജി. സുരേന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റിയംഗം സന്തോഷ് കോരൂത്തോട് മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂസ്, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ചെറിയാന് കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളിമാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: