അടിമാലി : കൂറ്റന്‍ പാറക്കെട്ട് ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ദേശീയപാത വഴിയുള്ള യാത്ര അപകട സ്ഥിതിയില്‍. കൊച്ചി – മധുര ദേശീയ പാതയില്‍ വാളറയില്‍ വെള്ളച്ചാട്ടത്തിന് സമീപമാണ് വലിയ പാറകളും മണ്ണും ഇടിഞ്ഞ് വീണത്. സമീപത്തായി അപകട ഭീഷണിയായി നില്ക്കുന്ന മരം നാട്ടുകാര്‍ ചേര്‍ന്ന് വടം കെട്ടി നിര്‍ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച പകല്‍ മൂന്നു മണിയോടെയാണ് സംഭവം. ചെറിയ തോതില്‍ ഇപ്പോഴും മണ്ണിടിച്ചിലുണ്ട്. വിനോദസഞ്ചാരികളുടെ തിരക്ക് കുറവായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അധികൃതര്‍ സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചു. ഇവിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയാണ്. ചീയപ്പാറ ദുരന്തത്തിന് ശേഷം നടത്തിയ പഠനത്തില്‍ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. മണ്ണെടുപ്പ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇടിച്ചിലിനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: