വെള്ളൂര്‍: അരയന്‍കാവ് ഭഗവതിക്ഷേത്രസന്നിധിയില് നടക്കുന്ന ഭാഗവത വേദവിചാരസത്രത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ജയ്ശ്രീകൃഷ്ണ വേദിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 28നാണ് സത്രം ആരംഭിച്ചത്. സത്രവേദിയുടെ കാല്‍നാട്ടുകര്‍മ്മം ഫൗണ്ടേഷന് ചെയര്മാന് മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. സത്രവേദിയില്‍ സ്ഥാപിക്കുന്നതിനുള്ള ധ്വജം മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം തൃശൂര്‍ വടക്കേകാട് കല്ലൂര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് 28ന് വൈകിട്ട് 3.30ന് സത്രവേദിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരി ധ്വജാരോഹണം നടത്തുന്നതോടെ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന സത്രം സമാരംഭിക്കും. വേദിക് ഫൗണ്ടേഷന് ചെയര്മാന് മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സത്രത്തിന്റെ ഉദ്ഘാടനം ആഴ്വാഞ്ചേരി തമ്പാക്കള്‍ നിര്‍വ്വഹിക്കും. മന്ത്രി അനൂപ് ജേക്കബ് മുഖ്യാതിഥി ആയിരിക്കും. പുലിയന്നൂര്‍ മുരളീ നാരായണന് നമ്പൂതിരി, മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന് നമ്പൂതിരി, പുഴക്കര ചേന്നാസ് ദിനേശന് നമ്പൂതിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. മുന്‍ എംഎല്‍എ എം.ജെ. ജേക്കബ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. വിജയകുമാര്‍, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രൊഫ. വൈദ്യലിംഗ ശര്‍മ്മ മാഹാത്മ്യ പ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുല്ലൂര്‍മണ്ണ് മണിവര്ണന് നമ്പൂതിരി, വയപ്ര വാസുദേവപ്രസാദ്, പ്രൊഫ. വെണ്മണി ഭവദാസന്‍ നമ്പൂതിരി, മുംബൈ ചന്ദ്രശേഖര ശര്‍മ്മ, തത്തനപ്പിള്ളി കൃഷ്ണയ്യര്‍, എല്‍. ഗീരീഷ്കുമാര്‍, വെണ്മണി കൃഷ്ണന് നമ്പൂതിരി, മുംബൈ നാരായണ്‍ജി, മാടമ്പ് കുഞ്ഞിക്കുട്ടന്‍, സംഗമേശന് തമ്പുരാന്, കറുത്തേടം കൃഷ്ണന് നമ്പൂതിരി, ചേന്നമംഗലം ശങ്കരന് നമ്പൂതിരി, മിഥുനപ്പിള്ളി വാസുദേവന്‍ നമ്പൂതിരി, ഒറവങ്കര അച്യുതന് നമ്പൂതിരി, കല്ലമ്പിള്ളി ജയന് നമ്പൂതിരി, കുറുവല്ലൂര്‍ ഹരി നമ്പൂതിരി, ആലംകോട് ലീലാകൃഷ്ണന്, പെരുമ്പിള്ളി കേശവന് നമ്പൂതിരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
2ന് നടക്കുന്ന മഹാനവമി സാംസ്കാരിക സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ആര്. ഹരി അദ്ധ്യക്ഷത വഹിക്കും. ചെത്തിക്കോട് നിത്യനികേതനം ആശ്രമാധിപതി സ്വാമി മുക്താനന്ദയതി ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണ സമിതി വൈസ് ചെയര്മാന് ഡോ. അരവിന്ദാക്ഷന്, ജിസിപിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. വിവിധ സമുദായ സംഘടനാ നേതാക്കളായ നീലകണ്ഠന് മാസ്റ്റര്‍ (കെപിഎംഎസ്), എം.യെ. ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍( എന്‍എസ്എസ്), ശ്യാം ദാസ് (എസ്എന്‍ഡിപി), രാജഗോപാല്‍ (കെപിഎംഎസ്), പി.കെ. കാര്ത്തികേയന് (ധീവരസഭ), വിനയന് (കുഡുംബി മഹാസഭ), പി.കെ. ബാബു, (പണ്ഡിതര്‍ മഹാസഭ), പി.കെ. കൃഷ്ണന് (സാംബവ സഭ), പി.എസ്. പ്രഭാകരന് (വിശ്വകര്‍മ്മ സഭ), യു.എസ്. പരമേശ്വരന് (യോഗക്ഷേമസഭ) തുടങ്ങിയവര്‍ പങ്കെടുക്കും.
ഒക്ടോബര്‍ 5ന് നടക്കുന്ന സമാപന സമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: