മുണ്ടക്കയം; കൂറ്റന്‍പാറ ഹിറ്റാച്ചിയുടെ മുകളില്‍ വീണ് പാറക്കിടയില്‍ കാല് കുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപെടുത്തി. ഇടുക്കി, കീരിത്തോട്, പുത്തന്ചിറവീട്ടില് സുധീഷ് (30) നെയാണ് ഇടതുകാല്പാദത്തിനു ഗുരുതരമായി പരിക്കേറ്റ് കോട്ടയം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുണ്ടക്കയം പറത്താനം നടുപ്പറമ്പില്‍ എന്‍.ഡി. സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുളള പാറമടയില്‍ തിങ്കളാഴ്ച രാവിവെ 11.30ഓടെയാണ് സംഭവം. പാറക്കുട്ടം ഹിറ്റാച്ചി ഉപയോഗിച്ചു സുധീഷ് നീക്കുന്നതിനിടയില്‍ വലിയശബ്ദത്തോടെ 80അടി ഉയരത്തില്‍ നിന്നും കൂറ്റന്‍ പാറ അടര്‍ന്ന് സുധീഷ് ഓടിച്ചിരുന്ന ഹിറ്റാച്ചിയുടെ മുകളില്‍ വീഴുകയായിരുന്നു.
പാറ അടര്‍ന്നു വരുന്ന ശബദം കേട്ട് സുധീഷ് വാഹനം മാറ്റാന്‍ ശ്രമം നടത്തിയിരുന്നങ്കിലും അതിനിടയില്‍ പാറ വണ്ടിക്കു മേല്‍ പതിച്ചു. വണ്ടിയുടെ ഇടയില്‍ സുധീഷിന്റെ കാലുകള്‍ കുടുങ്ങുകയായിരുന്നു. വണ്ടിക്കും പാറക്കുമിടയില് കുടുങ്ങിയ കാലുകള്‍ ചലിപ്പിക്കാനായില്ല. തുടര്‍ന്ന് കാഞ്ഞിരപ്പളളിയില്‍ നിന്നും അഗ്നിശമന സേനയും മുണ്ടക്കയം പൊലീസ്സും ഓടിയെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി 2.30ഓടെ പാറയുടെ ഒരുഭാഗം ജാക്ഹാമര്‍ ഉപയോഗിച്ച് അടര്‍ത്തിമാറ്റിയാണ് രക്ഷപെടുത്തിയത്.
ഇതിനിടയില്‍ കാഞ്ഞിരപ്പളളി താലൂക്ക് ആശുപത്രിയില്‍ നിന്നും ഡോ ക്ടര്ടെ നേതൃത്വത്തില്‍ വൈദ്യസംഘം എത്തി പ്രാഥമീക ചികില്‍സ നല്കി. മേഖലയിലെ ഏറ്റവും വലിയ പാറമടയാണിത്. ഏക്കറുകണക്കിനു സ്ഥലത്താണ് പാറമട പ്രവര്‍ത്തിക്കുന്നത്.
ഇരുന്നൂറോളം അടി ഉയരത്തില്‍ പൊട്ടിച്ച പാറ നില്‍ക്കുകയാണ്. ഇത്തരം പാറമടകള്‍ക്കു പ്രവര്‍ത്തനാനുമതി നല്കിയ അധികാരികള്‍ക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: