ശബരിമല: മലകയറ്റത്തിനിടെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ നിര്‍മ്മിച്ച വിശ്രമകേന്ദ്രങ്ങള്‍ കച്ചവടക്കാര്‍ കയ്യടക്കി. പമ്പ-സന്നിധാനം പാതയില്‍ നിര്‍മ്മിച്ച വിശ്രമ കേന്ദ്രങ്ങളാണ് കച്ചവടക്കാര്‍ കയ്യേറി വ്യാപാരം സജീവമാക്കിയിരിക്കുന്നത്. ഇതുമൂലം മല കയറ്റ ത്തിനിടയിലോ മഴ സമയത്തോ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനിടമില്ലാതെ വലയുകയാണ്.
തീര്‍ത്ഥാടനകാലത്ത് മുമ്പ് ഈ പാതയില്‍ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നുവെങ്കിലും കച്ചവടക്കാരുടെ കൊള്ളയെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇതിനെ മറികടന്നാണ് ഈ പാതയില്‍ അനധികൃതമായി വിശ്രമകേന്ദ്രങ്ങള്‍ കയ്യേറി കച്ചവടം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: