ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയാല്‍ അദ്ദേഹത്തിനുനേരെ സിക്ക് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയെ ഉപയോഗിച്ച് പ്രതിഷേധം നടത്താനും അതു വഴി സിഖുകാര്‍ ഭാരതത്തിനെതിരാണെന്ന് വരുത്താനുമുള്ള ഐ എസ് ഐ യുടെ ശ്രമം പാളി. അമേരിക്കയിലും ക്യാനഡയിലുമുള്ള സിഖ് സമൂഹത്തെ പ്രതിനിധീകരിച്ച് 29 അംഗങ്ങള്‍ ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു.
പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സിഖ് സമൂഹം അഭിനന്ദിച്ചു . ഭാരതത്തിനു വേണ്ടി ആത്മാര്‍പ്പണം നടത്തിയ സിഖ് സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ആദരവോടെ സ്മരിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു . പഞ്ചാബിലെ സിഖ് യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെപ്പറ്റി ചില അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി . കാര്യങ്ങള്‍ പഠിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി സിഖ് പ്രതിനിധികള്‍ക്ക് ഉറപ്പ് നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: