തിരുവനന്തപുരം:ക്ലാസില്‍ സംസാരിച്ചതിന് യുകെജി വിദ്യാര്‍ഥിയെ പട്ടികൂട്ടിലടച്ച
സംഭവത്തില്‍ സ്കൂള്‍ പൂട്ടാന്‍ ഉത്തരവിറങ്ങി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ പൂട്ടാനാണ് ഡിപിഐ ഉത്തരവിറക്കിയത്.
സംഭവം ഗുരുതര നിയമലംഘനമാണെന്ന് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു
സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനം മുടങ്ങാത്ത തരത്തില്‍ വേണ്ട ക്രമീകരണം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളിന് പ്രവര്‍ത്തിക്കാന്‍ വേണ്ട ലൈസന്‍സോ ആവശ്യമാ സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ് നടപടി
അതേസമയം അതേസമയം സ്കൂളിന്റെ നടപടി കടുത്ത നിയമലംഘനമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയരുന്നു കുട്ടികളോട് ഉണ്ടാകാന്‍ പാടില്ലാത്ത ശിക്ഷാ നടപടിയാണ് ഉണ്ടായിരിക്കുന്നത്. കുടപ്പനക്കുന്ന് പാതിരപ്പളളി ജവഹര്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിനെ സംബന്ധിച്ച രേഖകളൊന്നും വിദ്യാഭ്യാസ വകുപ്പില്‍ ലഭ്യമല്ല. സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. വീടിനോടു ചേര്‍ന്ന ഷെഡിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അച്ചടക്ക നടപടികള്‍ ആവശ്യമാണെന്നും കൂടുതല്‍ പരിശോധനകള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ക്ലാസിനിടെ സഹപാഠിയോടു സംസാരിച്ചതിനു കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് തെറ്റുപറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രതികരിച്ചു. സര്‍ക്കാര്‍ അനുമതിയോടെയല്ല സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.സ്കൂളില്‍ പട്ടിക്കൂടിന്റെ ആവശ്യമില്ല. റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
യുകെജി വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ നാലു മണിക്കൂര്‍ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയിന്മേല് കുടപ്പനക്കുന്ന് പാതിരപ്പളളി ജവഹര്‍ ഇംഗ്ലിഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ശശികലയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം അധ്യാപിക ദീപികയാണ് ഇങ്ങനെ ശിക്ഷിച്ചതെന്നു കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്
കുട്ടികളെ മാനസികമായും ശാരീരികമായും സ്കൂള്‍ അധികൃതര്‍ പീഡിപ്പിക്കുന്നത് വളരെ ആസൂത്രിതമായാണെന്നു കുട്ടികള്‍തന്നെ പറയുന്നു. അഭിഷേകിനെ പട്ടിക്കൂടിനുള്ളില്‍ ഇട്ട സമയത്ത് കൂടിന്റെ ഭാഗം ഓല കൊണ്ട് മറച്ചിരുന്നുവെന്നും സ്കൂള്‍ഗേറ്റിനു പുറത്തുകൂടി പോകുന്നവര്‍ കാണാതിരിക്കാന്‍ ഗേറ്റിനുമുകളില്‍ ഷീറ്റ് വിരിച്ചിരുന്നുവെന്നുമാണ് അഭിഷേകിന്റെ സഹോദരി അനുഷ പറയുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും പരാതി പറഞ്ഞ കുട്ടി സ്കൂളിലെ വിദ്യാര്‍ഥി അല്ലെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: