ന്യൂദല്‍ഹി: സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യം നരേന്ദ്രമോദി സര്‍ക്കാര്‍ നേരത്തെ തള്ളിക്കളഞ്ഞത്. സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്നും 9 ആക്കി കുറയ്ക്കാനുള്ള ധനമന്ത്രാലയ ശുപാര്‍ശ ഒന്നിലധികം തവണ എന്‍ഡിഎ സര്‍ക്കാര്‍ തള്ളിക്കളഞ്ഞതാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്തു മുതല്‍ ധനമന്ത്രാലയം സ്ഥിരമായി കേന്ദ്രകാബിനറ്റിനു മുന്നില്‍ വെയ്ക്കുന്ന ശുപാര്ശകളിലൊന്നുമാത്രമാണിത്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യം നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ല.
പാചകവാതക സിലിണ്ടറുകളുടെ സബ്സിഡി ഇനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് നല്കേണ്ടിവരുന്ന തുക ഈ വര്‍ഷം മാത്രം 30 ശതമാനം വര്‍ദ്ധിച്ച് 60,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് ഇത്തരമൊരു ശുപാര്‍ശയ്ക്ക് ധനമന്ത്രാലയത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ പാചകവാതക സിലിണ്ടറുകളുടെ സബ്സിഡി വിഷയം സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ ശുപാര്‍ശ നല്‍കുകയെന്ന സ്ഥിരം ചടങ്ങ് നിര്‍വഹിക്കുകയാണ് ധനമന്ത്രാലയം.
സമ്പന്ന വ്യക്തികള്ക്കുള്പ്പെടെയുള്ള അനര്‍ഹര്‍ക്ക് സബ്സിഡി ലഭിക്കുന്നതും ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിന് കാരണമാണ്. സാധാരണ ജനവിഭാഗം ഒരു വര്‍ഷം ആകെ ഉപയോഗിക്കുന്നത് ശരാശരി 7.2 സിലണ്ടറുകള്‍ മാത്രമാണെന്നതാണ് കണക്ക്. ബാക്കി സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ എത്തുന്നതായാണ് കണക്ക്. ഇതിനെ തടയാനാണ് ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: