തിരൂര്‍(മലപ്പുറം): സനാതന ധര്‍മ്മവേദി ഏര്‍പ്പെടുത്തിയ സരസ്വതി പുരസ്കാരം ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന് സമര്‍പ്പിച്ചു. തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രാങ്കണത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ കോഴിക്കോട് സാമൂതിരി രാജാവിന്റെ പ്രതിനിധി രാമവര്‍മ്മയില്‍ നിന്നാണ് ലീലാമേനോന് പുരസ്കാരം ഏറ്റുവാങ്ങിയത്. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ചടങ്ങില്‍ അഡ്വ.എം.വിക്രംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ നിര്‍മ്മല കുട്ടികൃഷ്ണന്, ആര്‍എസ്എസ് തിരൂര്‍ ജില്ലാകാര്യവാഹ് കെ.പി.നന്ദകുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലക്ഷ്മികുട്ടി അച്യുതന്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍, സനാതന ധര്‍മ്മവേദി പ്രസിഡന്റ്ബലരാമന്, ഡോ.കുമാരി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സനാതന ധര്‍മ്മ പ്രചരണത്തിനായി യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് മറുപടി പ്രസംഗത്തില്‍ ലീലാമേനോന് അഭിപ്രായപ്പെട്ടു. തിരൂര്‍ ദിനേശ് സ്വാഗതവും സനാതന ധര്‍മ്മവേദി ജോ.സെക്രട്ടറി ടി.വി.രാജേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: