ന്യൂദല്‍ഹി: സോണിയ ഗാന്ധിയ്ക്ക് മറുപടിയായി ബിജെപി രംഗത്ത്. തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ നിന്ന് സോണിയ മുക്തയായിട്ടില്ലെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. യുപിഎ ഭരണം മികച്ചതായിരുന്നെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം കോണ്‍ഗ്രസ് നേരിട്ടതെങ്ങനെയെന്നും സോണിയ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദി സര്‍ക്കാരിനെ സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചത്.സോണിയാ ഗാന്ധിയുടെ ഓരോ ആരോപണങ്ങള്‍ക്കും വ്യക്തമായ വിശദീകരണവുമായാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദെത്തിയത്.
മൂന്നുമാസം കൊണ്ട് പെട്രോള്‍ വില മൂന്നു തവണ കുറഞ്ഞു. ഇത് പച്ചക്കറികളുടെ വില കുറയാന്‍ ഇടയാക്കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കള്ളപ്പണം തിരികെയെത്തിക്കാന്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കിയതായും രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി കണക്കിലെടുത്തെങ്കിലും സോണിയാ ഗാന്ധിയുടെ പ്രസംഗം തയാറാക്കുന്നവര്‍ കാര്യങ്ങള്‍ പഠിക്കാന്‍ തയാറാകണമെന്ന് രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: