വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളുടെ ലിസ്റ്റില്‍ പാകിസ്ഥാനും. ലിസ്റ്റില്‍ എട്ടാം സ്ഥാനത്താണ് പാകിസ്ഥാന് ഇടം തേടിയിരിക്കുന്നത്. ഇറാഖാണ് ലിസ്റ്റില്‍ ഏറ്റവും മുകളിലുള്ള രാഷ്ട്രം. യു.എസ് ആസ്ഥാനമായുള്ള ഇന്റലിജന്‍സ് വിഭാഗമായ ഇന്റല്സെന്ററാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അഫ്ഗാനിസ്ഥാനാണ് ലിസ്റ്റില്‍ ഇടംനേടിയ മറ്റൊരു ദക്ഷിണേഷ്യന്‍ രാജ്യം. കണ്ട്രി ത്രറ്റ് ഇന്‍ഡക്സില്‍ നാലാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്.
ഭീകരുടെയും വിമതരുടെയും സാന്നിധ്യത്തിന്റെയും, വീഡിയോ, ഫോട്ടോകള്‍, സംഭവങ്ങള്‍, കഴിഞ്ഞ 30 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം എന്നിവ പരിശോധിച്ചാണ് റാങ്കിട്ടിരിക്കുന്നത്.
ലിസ്റ്റിന്റെ ആദ്യ പത്തില്‍ ഇടംനേടിയ രാജ്യങ്ങള്‍ ഇവയാണ് നൈജീരിയ (2), സൊമാലിയ (3), യെമന്‍ (5), സിറിയ (6), ലിബിയ (7), ഈജിപ്ത് (9), കെനിയ (10). പൂജ്യത്തിന് മുകളില്‍ സി.ടി.ഐ ഉള്ള 45 രാജ്യങ്ങളാണ് ഈ ലിസ്റ്റില്‍ ഇടംതേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: