കൊച്ചി: തമ്മനം കാരണക്കോടം ശ്മശാനത്തിന് പുതിയ ലൈസന്‍സ് ആവശ്യമില്ലെന്ന് ഹൈക്കോടതി. പുതിയ ശ്മശാനങ്ങള്ക്കാണ് ലൈസന്‍സ് ആവശ്യമുള്ളതെന്നും 100 വര്‍ഷത്തിലേറെ പഴക്കമുള്ള ശ്മശാനത്തിന് ലൈസന്‍സിന് അപേക്ഷിേക്കണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
1994 ലെ മുനിസിപ്പാലിറ്റി നിയമപ്രകാരം കാരണക്കോടം ശ്മശാനത്തിന് പുതിയ ലൈസന്‍സിന് അപേക്ഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ കാരണക്കോടം ശ്രീവെങ്കിടേശ്വര സേവാസംഘവും കൊച്ചി തിരുമല ദേവസ്വവും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പഴയ ശ്മശാനങ്ങളെ പുതിയതിന് തുല്യമായി കണക്കാക്കരുതെന്ന് കോടതി പറഞ്ഞു. മലിനീകരണ ശല്യമുണ്ടെങ്കില്‍ അധികൃതര്‍ക്ക് നടപടി സ്വീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ചിമ്മണി പണിയാന്‍ നഗരസഭ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുമുണ്ട്.
അനുമതി റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിയല്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: