മട്ടാഞ്ചേരി: റോഡുകൡ തള്ളിനില്ക്കുന്ന പോസ്റ്റുകളിലെ രാത്രികാല അപകടസാധ്യത കണ്ടറിഞ്ഞ് ചുവന്ന സ്റ്റിക്കര്‍ ഒട്ടിച്ച് മുകേഷ് ജൈന്‍ മാതൃകയായി. മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി മേഖലയിലെ അന്‍പതോളം േപാസ്റ്റുകളിലാണ് സ്വന്തം കീശയില്‍നിന്ന് പൈസ നല്കി ‘അപകടസാധ്യത ഒഴിവാക്കല്‍ യജ്ഞം’ മുകേഷ് നടത്തിയത്.
റോഡിന് വീതികൂട്ടി പഴയ പോസ്റ്റുകള്‍ നീക്കംചെയ്യണം തുടങ്ങി വിവിധ ഘട്ടങ്ങളില്‍ വൈദ്യുതി-ടെലിേഫാണ്‍ തുടങ്ങിയവയുടെ പോസ്റ്റുകള്‍ റോഡിലേക്ക് തള്ളിനിന്ന് അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങൡ ഇവ കണ്ടെത്തും മുമ്പേ അപകടം നന്നിട്ടുണ്ടാകും. ഇതിനകം നൂറിലേറെ അപകടങ്ങളാണ് ഈ മേഖലയിലുണ്ടായത്.
ഇതൊഴിവാക്കാന്‍ അധികൃതര്‍ അലംഭാവം പ്രകടിപ്പിച്ചപ്പോഴാണ് ജൈന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുകേഷ് ജൈന്‍ ചുവന്ന റിഫളക്ടര്‍ സ്റ്റിക്കര്‍ ഒട്ടിച്ച് മുന്നറിയിപ്പ് പ്രകടമാക്കുന്ന മാതൃക കാണിച്ചത്. പോലീസ്, നഗരസഭാംഗങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ മുകേഷുമായി കൈകോര്‍ത്ത് യജ്ഞം വ്യാപകമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: