കാഞ്ഞങ്ങാട്: സമുദായ സംഘടന ശക്തി ആര്‍ജ്ജിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.
കാഞ്ഞങ്ങാട് നടന്ന എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്കക്കാര്‍ എന്നും പിന്നോട്ടേക്ക് നയിക്കുന്ന രീതിയാണ് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത്.ഒരു കൂട്ടായ്മയുടെ അഭാവമാണ് ഭരണാധികാരികളെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ യൂത്ത് മൂവ്മൈന്റ് കേന്ദ്ര ചെയര്മാന് പച്ചയില്‍ സന്ദീപ് അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ:രതീഷ് ചെങ്ങന്നൂര്‍, രാജേഷ് നെടുമങ്ങാട്, പി.ദാമോദര പണിക്കര്‍, പി.വി.വേണുഗോപാലന്‍, എം.വി ഭരതന്, കെ.കുമാരന്, ജയാനന്ദന് ഉദുമ, എ.ടി.വിജയന്, കുഞ്ഞികൃഷ്ണന് തൃക്കരിപ്പൂര്‍, മനു വെള്ളരിക്കുണ്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: