കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ ഈ വര്‍ഷത്തെ വേദാന്തരത്നം പുരസ്കാരം സ്വാമി ദയാനന്ദസരസ്വതിക്ക് സമ്മാനിക്കും.
അനേക ദശകങ്ങളായി ശുദ്ധമായ വേദാന്തശാസ്ത്രത്തെ അതിന്റെ സാമ്പ്രദായികശുദ്ധിയോടുകൂടി സ്വാമി ദയാനന്ദസരസ്വതി പ്രചരിപ്പിക്കുന്നത് മാനിച്ചാണ് പുരസ്കാരം നല്‍കുന്നത്.
ലോകം മുഴുവന്‍ ആയിരക്കണക്കിന് ശിഷ്യന്മാരിലൂടെ സ്വാമി വേദാന്തം പ്രചരിപ്പിക്കുകയും ദേശീയ-അന്തര്‍ദ്ദേശീയ വേദികളില്‍ സനാതന ധര്‍മ്മത്തിന്റെ ശബ്ദം ശക്തവും യുക്തിയുക്തവുമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
പ്രശസ്തിപത്രവും ഫലകവും 50001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ഈമാസം ഏഴ് മുതല്‍ 13 വരെ നടക്കുന്ന ധര്‍മ്മപ്രഭാഷണ പരമ്പരയോടനുബന്ധിച്ച് പുരസ്കാരം സമര്‍പ്പിക്കുമെന്ന് ആശ്രമം കാര്യദര്‍ശി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: