രാമനാട്ടുകര: ഭാരതീയവിദ്യാനികേതന്‍ 11-ാം സംസ്ഥാന കലോത്സവം-രാമനാട്ടത്തിന് തിരശ്ശീല വീണു. സംസ്ഥാനത്തെ അഞ്ഞൂറോളം വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം കലാപ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഇന്നലെ വിവിധ വേദികളിലായി യോഗ്ചാപ്, ലളിതഗാനം, ഉപകരണസംഗീതം, പദ്യംചൊല്ലല്‍ (സംസ്കൃതം), പ്രസംഗം(സംസ്കൃതം), അഷ്ടപതി, നാടന്‍പാട്ട്, ദേശഭക്തിഗാനം, കാവ്യകേളി, അക്ഷരശ്ലോകം, പ്രശ്നോത്തരി, പ്രശ്നോത്തരി(സംസ്കൃതം), ഏകാഭിനയം, ശബ്ദാനുകരണം എന്നീ മത്സരങ്ങള്‍ നടന്നു. കോഴിക്കോട് ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് ജില്ലാസമിതിയും രാമനാട്ടുകര നിവേദിത വിദ്യാപീഠം വിദ്യാലയസമിതിയും ചേര്‍ന്ന് കലോത്സവ നടത്തിപ്പ് മാതൃകാപരമാക്കി.
സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും താമസവും ഭക്ഷണവുമൊരുക്കാന്‍ രാമനാട്ടുകരയിലെ നാട്ടുകാര്‍ ഒറ്റക്കെട്ടായി സഹകരിച്ചതോടെ കലോത്സവം നാടിന്റെ ഉത്സവമായി മാറി. കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹമൊന്നടങ്കം കലോത്സവത്തില്‍ അണിചേര്‍ന്ന അനുഭവമാണ് പതിനൊന്നാം സംസ്ഥാന കലോത്സവത്തില്‍ കാണാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: