വാഷിങ്ടെണ്‍:അമേരിക്കന്‍ പ്രസിഡന്റ് ബരാാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് യുഎസ് മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത തള്ളി പാക് അംബാസിഡര്‍ ജലില്‍ അബ്ബാസ് ജിലാനി രംഗത്ത്.
പാകിസ്ഥാന് യുഎസ് മുന്നറിയിപ്പ് നല്‍കിയെന്ന തരത്തില്‍ വാര്‍ത്ത നല്കിയ ഇന്ത്യന്‍ മാധ്യമങ്ങളെ അബ്ബാസ് ജിലാനി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. വിഷയങ്ങളെ അതിശയോക്തി കലര്‍ത്തി പറയാനുള്ള പ്രവണത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കൂടുതലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഒബാമ ഇന്ത്യയിലെത്തുമ്പോള്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണം ഉണ്ടായാല്‍ പരിണിത ഫലം ഗുരുതരമായിരിക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയതായാണ് മാദ്ധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യുഎസിലെ പാക് അംബാസിഡര്‍ ജലീല്‍ അബ്ബാസ് ജിലാനി.
വടക്കന്‍ വസീറിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ പാകിസ്ഥാന് സൈനിക നടപടി തുടരുകയാണ്. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്താന്‍ പാകിസ്ഥാന്റെ മണ്ണിനെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന എന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ പാകിസ്ഥാന് സന്ദര്‍ശിച്ച യു.എസ് പ്രതിരോധസെക്രട്ടറി ജോണ്‍ കെറിയും ഭീകര വിരുദ്ധ നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിയതാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: