പാനൂര്‍: കൂത്തുപറമ്പ് മണ്ഡലത്തില്‍ വ്യാപക അക്രമങ്ങള്‍ നടത്തി സിപിഎം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയോഗം കുറ്റപ്പെടുത്തി. ഏകപക്ഷീമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
പോലീസിന് നേരെയും രണ്ട് തവണ ബോംബേറുണ്ടായി. ഹിന്ദു ഐക്യവേദി സമ്മേളനത്തിന്റെ വിളംബര ജാഥക്ക് നേരെ പാറാട് നൂഞ്ഞമ്പ്രത്ത് വെച്ച് കല്ലേറ് നടത്തിയ സിപിഎം പൊയിലൂരില്‍ സമ്മേളനം അലങ്കോലപ്പെടുത്താനും ശ്രമിച്ചു. പ്രേദശത്ത് നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും അക്രമം നടത്തി. മേഖലയെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് സിപിഎം നേതൃത്വം അക്രമം ആസൂത്രണം ചെയ്തിരിക്കുന്നത്. ബിജെപി പുറത്താക്കി സിപിഎമ്മില്‍ ചേര്‍ന്ന നേതാവിന് നേരെ നടന്നു എന്ന് പറയുന്ന അക്രമസംഭവം സിപിഎം ഗൂഡാലോചനയുടെ ഭാഗമാണ്. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. വി.പി.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. അഡ്വ.വി.രത്നാകരന്, പി.സത്യപ്രകാശ്, സി.പി.സംഗീത, വി.പി.ബാലന് മാസ്റ്റര്‍, എം.കാര്‍ത്തിക, കെ.കെ.ധനഞ്ജയന്, കെ.കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: