ആലപ്പുഴ: രാജ്യത്ത് ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്ന് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നു. ഭാരതത്തില്‍ ഒരുലക്ഷം പേര്‍ക്ക് 150 ശാസ്ത്രജ്ഞന്മാരാണുള്ളത്. ചൈനയില്‍ ഇത് എണ്ണൂറോളം വരും. എന്നാല്‍ അമേരിക്കയില്‍ ഒരുലക്ഷം പേര്‍ക്ക് നാലായിരത്തിലേറെ ശാസ്ത്രജ്ഞന്മാരാണുള്ളത്.
യുവാക്കളും പ്രത്യേകിച്ച് സ്ത്രീകളും ഈ മേഖലയിലേക്ക് കൂടുതലായി കടന്നുവരുന്നു. പരമ്പരാഗത മേഖലയ്ക്ക് ഗുണകരമായ മുന്നേറ്റമുണ്ടാക്കാന്‍ ഇപ്പോഴും നമ്മുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നില്ല.
ശാസ്ത്ര കോണ്‍ഗ്രസില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും അത് കൃത്യമായി അവലോകനം ചെയ്യാനും ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും 27-ാമത് സംസ്ഥാന സയന്‍സ് കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നു. ആയിരത്തോളം യുവശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുത്ത ശാസ്ത്ര സമ്മേളനത്തില്‍ ആനുകാലിക പ്രസക്തിയുള്ള നിരവധി ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: