ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ജലനിരപ്പ് 142 അടിയാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേരളം നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
ഡാമിന് സി.ഐ.എസ്.എഫ് സുരക്ഷ നല്‍കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി കേരളത്തിന് നോട്ടീസ് അയച്ചു. സുരക്ഷ നല്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാനാണ് നിര്‍ദ്ദേശം.
തമിഴ്നാട്ടിലെ വൈഗ അണക്കെട്ടു നിറഞ്ഞാലേ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താവൂയെന്നും 14 ഷര്‍ട്ടറുകളില്‍ ഏതെങ്കിലും ഒന്നു പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ജലനിരപ്പ് ഉയര്‍ത്തരുതെന്നും കേരളം ആവശ്യപ്പെട്ടു. കൂടാതെ, ജലനിരപ്പ് 142 അടിക്കു മുകളിലായാല്‍ ഘട്ടം ഘട്ടമായി ജലനിരപ്പു കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാല്‍ വിധി തള്ളിയതോടെ ഈ ആവശ്യങ്ങളൊന്നും സുപ്രീംകോടതി അംഗീകരിച്ചില്ല.
കേരളത്തിന്റെ ജനങ്ങളുടെ സുരക്ഷ പരിഗണിണിച്ചു വേണം നടപടികളെടുക്കാനെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ സ്ഥലത്തില്ലാത്തതിനാല്‍ മോഹന്‍ കത്താര്ക്കിയും രാജീവ് ധവാനുമാകും കേരളത്തിനു വേണ്ടി ഹാജരായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: