പ്രശസ്ത ചലച്ചിത്ര സംവിധായനും ഛായാഗ്രാഹകനുമായ എ വിന്‍സെന്റ്(86) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു. ന്യുമോണിയ ബാധിച്ച് കുറച്ചു ദിവസമായി അവശനിലയിലായിരുന്ന അദ്ദേഹം രാവിലെ 10.30 ഓടെയാണ് അന്തരിച്ചത്.
1928 ജൂണ്‍ 14 ന് കോഴിക്കോട് ജില്ലയില്‍ ജനിച്ച അദ്ദേഹം ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റുഡിയോയില്‍ സ്റ്റുഡിയോ ബോയ് ആയി. തുടര്‍ന്ന് ക്യാമറാമാന് കെ.രാമനാഥന്റെ സഹായിയായി. നീലക്കുയില്‍ ആയിരുന്നു ആദ്യസിനിമ. തമിഴിലെ ശ്രീധറിന്റെയും ക്യാമറാമാനായിരുന്നു.
ഭാര്‍ഗവീനിലയം ആണ് സംവിധാനം ചെയ്ത ആദ്യസിനിമ. മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധര്‍വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങള്‍, വയനാടന്‍ തമ്പാന്, കൊച്ചു തെമ്മാടി എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യ ചലച്ചിത്രങ്ങള്‍.
1969ല്‍ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. ക്യാമറാമാന്മാരായ ജയാനനും അജയനും മക്കളാണ്. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ദാനിയേല്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: