സൗമ്യമാരും നിര്ഭയമാരുമൊക്കെ ഇനിയുമുണ്ടാവും….. ഗോവിന്ദച്ചാമിമാരൊക്കെ ജയിലിലെ ബിരിയാണി തിന്ന് സുഖിച്ച് ജീവിക്കും… കഴുകന്‍കണ്ണുകളെ ഭയക്കാതെ ഇന്ന് ഒരു ദിവസമെങ്കിലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാകുമെന്ന് ഞാന്‍ ആശംസിക്കുന്നു
അഷ്റഫ് വി. കെ
പെണ്‍കുട്ടിയായി ജനിച്ചുവീഴുമ്പോള്‍ മുതല്‍ ജീവിതത്തിന്റെ അവസാനംവരെ യാതനകളും പീഡനങ്ങളും അപഹാസ്യങ്ങള്‍ക്കും ഇരയാകേണ്ടിവരുന്നവള്.സ്ത്രീകള്‍ ഇന്ന് ഒരിടങ്ങളിലും സുരക്ഷിതരാകുന്നില്ല,സ്വന്തം വീട്ടില്‍ പോലും. മാനസികപീഡനങ്ങളേറ്റ് ഭയത്തോടെ കഴിയുന്നവര്‍. വിശ്വസിച്ചു മാതാപിതാക്കള്‍ കൈപിടിച്ചുകൊടുക്കുന്ന ഭര്‍ത്താവില്‍ നിന്നും സ്നേഹവും കരുതലും ലഭിക്കാതെ ഉള്ളില്‍ സങ്കടംകൊണ്ട് നടക്കുന്നവര്‍. ഒരുകുഞ്ഞിനു ജന്മംനല്കി, അവള് വാര്‍ത്തെടുക്കുന്ന സമൂഹം അവളെ തന്നെ ഒറ്റപ്പെടുത്തുമ്പോഴും സഹിക്കേണ്ടി വരുന്നു, സര്‍വ്വം സഹയായിപുതുതലമുറകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു പരാതികളില്ലാതെ…അഭിമാനത്തോടെ എല്ലാ വനിതകള്‍ക്കും വനിതാദിന ആശംസകള്‍ സ്നേഹത്തോടെ നേരുന്നു..നന്മകള് ഉണ്ടാകട്ടെ
സ്മിത
ലോകത്തെല്ലായിടങ്ങളിലും പുരുഷാധിപത്യം അടിച്ചേല്‍പ്പിച്ച അടിമത്തം സ്ത്രീകളെ ഇരുട്ടിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്.പുരുഷാധിപത്യത്തെ അതിജീവിച്ച് സ്വന്തം വ്യക്തിത്വം കേട്ടിപ്പടുക്കുക എന്ന ദുഷ്കരമായ ദൗത്യത്തില്‍ വിജയം നേടാന്‍ ഒരു ന്യൂനപക്ഷത്തിനു മാത്രമേ കഴിയുന്നുള്ളൂ.പെണ്ണായാല്‍ ഭാര്യയാകാനും, പ്രസവിക്കാനും, അമ്മയാകാനും മാത്രമുള്ള അടുക്കളത്തളങ്ങളില്‍ ഒതുങ്ങേണ്ട ജന്മമാണ് എന്നുള്ള പുരുഷ ധാരണ മാറാന്‍ ഇനിയും സംവത്സരങ്ങള്‍ വേണ്ടിവരും
നൗഷാദ് പൊക്കാലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: