കൊളംബോ: ഭാരത മത്സ്യത്തൊഴിലാളികളുടെത് മാനുഷിക പ്രശ്നമാണെന്നും അതിന് ഇറ്റാലിയന്‍ നാവികരുടെ പ്രശ്നവുമായി താരതമ്യമില്ലെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ ഭാരത മത്സ്യബന്ധനത്തൊഴിലാളികള്ക്കുനേരേ വെടിയുതിര്‍ക്കുമെന്ന ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സുഷമ.
വിവാദ പരാമര്‍ശത്തെക്കുറിച്ച് വിക്രമസിംഗെയുമായി ശ്രീലങ്കയിലുള്ള സുഷമ ശനിയാഴ്ച രാത്രി ചര്‍ച്ച നടത്തി. മത്സ്യത്തൊഴിലാളികളുടെത് ജീവിത പ്രശ്നമായി കാണണമെന്ന് കൂടിക്കാഴ്ചയില്‍ സുഷമ ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദീന് പറഞ്ഞു.
വടക്കന്‍ ശ്രീലങ്കയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗത്തിലേക്കാണ് ഭാരത മത്സ്യതൊഴിലാളികള്‍ കടന്നുകയറുന്നതെന്നാണ് വിക്രമസിംഗെ പറയുന്നത്. ഒരാള്‍ എന്റെ വീടാക്രമിച്ചാല്‍ ഞാന്‍ അയാളെ വെടിവെക്കും. നിയമം അതനുവദിക്കുന്നതായുമാണ് വിക്രമസിംഗെയുടെ വാദം.
ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ ഭാരതത്തിന്റെ നിലപാടിതാണെന്നായിരുന്നു സിംഗെ പറയുന്നത്. അതേസമയം ഇറ്റാലിയന്‍ നവികരുടെ പ്രശ്നവും ഇതും രണ്ടും രണ്ടാണെന്ന് അക്ബറുദീന് പറഞ്ഞു. മത്സ്യതൊഴിലാളികളുടെത് മനുഷ്യത്വപരമായ പ്രശ്നവും ഇറ്റാലിയന്‍ നാവികരുടെത് നിയമപരമായ പ്രശ്നവുമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെയാണ് ഇക്കാര്യം ശ്രീലങ്കന്‍ പ്രധാനമന്ത്രി സംസാരിക്കുന്നത്.
ഇക്കാര്യം കൂടിക്കാഴ്ചയില്‍ സുഷമ ചൂണ്ടിക്കാട്ടിയതായും വിദേശകാര്യ വക്താവ് പറഞ്ഞു.
ഭാരത മത്സ്യത്തൊഴിലാളികളടെ പ്രശ്നത്തില്‍ ഭാരത സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പം നില്ക്കുന്നതായി തമിഴ് നാഷണല്‍ അലൈന്‍സ് വ്യക്തമാക്കി. ശ്രീലങ്കന്‍ മത്സ്യതൊഴിലാളികളുടെ ജീവിതത്തെ ബാധിക്കാത്ത വിധത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ടിഎന്‍എ നേതാവ് ആര്. സമ്പന്തന്‍ പറഞ്ഞു. എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരം സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നം വളരെ ബുദ്ധിമുട്ടേറിയതാണെന്നും അവ പെട്ടെന്ന് പരിഹരിക്കാനാവില്ലെന്നും അക്ബറുദീന് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ചാണ് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്. ഇരു രാജ്യത്തെയും മത്സ്യത്തൊഴിലാളി സംഘങ്ങള്‍ തമ്മില്‍ ചര്‍ച്ചനടത്തി ഒരു പരിഹാരം കാണാവുന്നതാണ്. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇത്തരമൊരു ചര്‍ച്ച നടത്താനാവില്ല. സന്ദര്‍ശന തീയതി നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച അവസാനം നടത്തുന്ന ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് സുഷമ സ്വരാജ് ശ്രീലങ്കയിലെത്തിയിരിക്കുന്നത്. 13, 14 തീയതികളിലാണ് മോദിയുടെ സന്ദര്‍ശനം. സന്ദര്‍ശനം സംബന്ധിച്ച് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി മംഗള സമരവീരയുമായി ചര്‍ച്ച നടത്തിയതായും വിദേശകാര്യ വക്താവ് പറഞ്ഞു. പ്രധാനപ്പെട്ട പല കരാറുകളിലും ശ്രീലങ്കയുമായി പ്രധാനമന്ത്രി ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ് വംശജരുമായും സിലോണ്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്, ശ്രീലങ്കന്‍ മുസ്ലിം കോണ്‍ഗ്രസ് എന്നിവയുമായും സുഷമ ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: