തിരുവനന്തപുരം: ആലപ്പുഴ ചിങ്ങോലി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീശിവപ്രഭാകര സിദ്ധയോഗീശ്വരന്റെ 752-ാം ജയന്തി ആഘോഷിക്കുന്നു. ഈ മാസം 14 മുതല്‍ 20 വരെ നടക്കുന്ന പരിപാടിയില്‍ അഖിലഭാരത കിളിപ്പാട്ട് ഭാഗവത സത്രമാണ് മുഖ്യ ആകര്‍ഷണം. 14ന് രാവിലെ 7.30നാണ് ഭാഗവത പരായണത്തിന് ആരംഭം കുറിക്കുന്നത്.
എല്ലാദിവസവും വിജ്ഞാനസദസ്സുണ്ടാകും. അവസാന ദിവസത്തെ ആദ്ധ്യാത്മിക സമ്മേളനത്തില്‍ കുമ്മനം രാജശേഖരന് മുഖ്യാതിഥിയായിരിക്കും. ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, കുട്ടപ്പസ്വാമി, സ്വാമി കൈവല്യാനന്ദ, രാമന്‍പിള്ള,സ്വാമി ഗുരുരത്നം, രാജേഷ്പിള്ള തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: