ബെംഗളൂരു: 2018ലെ റഷ്യന്‍ ലോകകപ്പിലേക്കുള്ള രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കും. രണ്ടാം ഘട്ടത്തില്‍ 40 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.
ഗ്രൂപ്പ് ചാമ്പ്യന്മാരും ഏറ്റവും മികച്ച നാല് രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും.
ഗ്രൂപ്പ് ഡിയില്‍ ഇന്ന് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് എതിരാളികള്‍ കരുത്തരായ ഒമാന്‍.
യോഗ്യതാ പോരാട്ടത്തിന്റെ ആദ്യ റൗണ്ടില്‍ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
ഇന്ത്യക്കും ഒമാനും പുറമെ ഇറാന്, തുര്‍ക്ക്മെനിസ്ഥാന്‍, ഗുവാം എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: