കണ്ണൂര്‍: മാവോവാദി നേതാവ് രൂപേഷിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈവര്‍ഷം ആദ്യം കണ്ണൂരിലെ ‘ന്യൂഭാരത് ക്രഷേഴ്സി’ല്‍ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കൈകളില്‍ യന്ത്രതോക്കും വടികളുമായാണ് സംഘം ക്രഷര്‍ ഓഫീസിനുള്ളില്‍ എത്തിയത്. സിസി ടിവി കാമറകളില്‍ ഒന്ന് തല്ലിപൊളിക്കുന്നതും കമ്പ്യൂട്ടര്‍ നശിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിടുണ്ട്.
രൂപേഷും ഭാര്യ ഷൈനയും അടക്കമുള്ള മാവോവാദി നേതാക്കള്‍ അടുത്തിടെ ആന്ധ്ര അതിര്‍ത്തിയില്‍നിന്ന് അറസ്റ്റിലായിരുന്നു. സംസ്ഥാനത്ത് നടന്ന മാവോവാദി ആക്രമണത്തില്‍ രൂപേഷ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: