ഇടുക്കി: കാലവര്‍ഷം ശക്തി പ്രാപിച്ചെങ്കിലും ഡാമുകളില്‍ ജലനിരപ്പ് കാര്യമായി ഉയരുന്നില്ല. ഇടുക്കി ഡാമില്‍ നീരൊഴുക്ക് അല്‍പ്പം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്നലത്തെ കണക്ക് പ്രകാരം 2330.38 അടി വെള്ളമാണ് ഇടുക്കി ഡാമിലുള്ളത്. തൊട്ട് തലേ ദിവസം 2330.32 അടി വെള്ളമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ജലനിരപ്പ് ഏറെ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2307.9 അടി വെള്ളമാണുണ്ടായിരുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ രണ്ട് ദിവസം മുന്‍പാണ് മഴ ആരംഭിച്ചത്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞു.ഇന്നലെ 115.2 അടി വെള്ളമാണ് ഡാമിലുണ്ടായിരുന്നത്. തൊട്ട് തലേ ദിവസം 115.4 അടിയായിരുന്നു ജലനിരപ്പ്. തമിഴ്നാട് വൈഗ ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് വര്‍ദ്ധിപ്പിച്ചതാണ് ഡാമില്‍ വെള്ളം കുറയാന്‍ കാരണം. വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുന്നതോടെ ഡാമില്‍ ജലനിരപ്പ് വര്‍ദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: