ബംഗളൂരു: ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഡി കെ രവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു മുന്‍ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയെ സിബിഐ ചോദ്യം ചെയ്തു. കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംഎല്‍എയെയും സിബിഐ ചോദ്യം ചെയ്തു.
അഴിമതിക്കും മണല്‍ മാഫിയക്കുമെതിരേ ശക്തമായ പോരാട്ടം നയിച്ചിരുന്ന കോലാറിലെ വാണിജ്യ നികുതി അഡീഷണല്‍ കമ്മീഷണറായ ഡി.കെ. രവിയെ മാര്‍ച്ച് 16നാണു കോറമംഗലയിലെ സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണെ്ടന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണത്തെ തുടര്‍ന്നു സിബിഐ അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: