ദുബായ്: പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം സഹീര്‍ അബ്ബാസിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പ്രസിഡന്റായി തെരഞ്ഞെടുത്തു. ബാര്‍ബദോസില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക യോഗമാണ് അബ്ബാസിനെ ഐസിസി പ്രസിഡന്റായി നിയമിച്ചത്.
ഐസിസി പ്രസിഡന്റ് സ്ഥാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അബ്ബാസ് പറഞ്ഞു. എല്ലാ ഐസിസി അംഗങ്ങളുടേയും തോളോട് തോള് ചേര്‍ന്ന് നിന്ന് ക്രിക്കറ്റിനോട് കൂടുതല്‍ പേര്‍ക്ക് താല്പര്യം ഉണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇഷാന് മണിക്ക് ശേഷം ഐസിസി പ്രസിഡന്റാകുന്ന രണ്ടാമത്തെ പാകിസ്ഥാനി കൂടിയാണ് സഹീര്‍ അബ്ബാസ്.
മുന്‍ ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ ഏപ്രിലില്‍ രാജി വച്ചിരുന്നു. ലോകകപ്പ് ഫൈനലിനുശേഷം മുസ്തഫ കമാലിനെ മറികടന്ന് ജേതാക്കള്‍ക്ക് ഐസിസി ചെയര്മാന് എന്‍.ശ്രീനിവാസന് കപ്പ് സമ്മാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: