കോട്ടയം: വാലടിച്ചിറയില്‍ താമസിക്കുന്ന പന്ത്രണ്ടോളം കുടുംബങ്ങളുടെ ദുരിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോട്ടയം മുനിസിപ്പല്‍ സൗത്ത് കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. ഈരേല്‍ കടവ്-മണിപ്പുഴ റോഡ് നിര്‍മ്മിക്കുന്നതിനായി മണിപ്പുഴ റോഡ് തടഞ്ഞുനിര്‍ത്തിയിട്ട് മാസങ്ങളായി. ഇതോടെ നഗരമാലിന്യങ്ങള്‍ കലര്‍ന്ന തോട്ടിലെ വെള്ളം കെട്ടിക്കിടക്കുന്നു. ഈ മലിനജലമാണ് വാലടിച്ചിറയിലെ കുടുംബങ്ങള്‍ക്ക് ദുരിതമാകുന്നത്. മലിനജലത്തില്‍ ചവിട്ടുന്നതുമൂലം ആളുകളുടെ കാലുകള്‍ ചൊറിഞ്ഞുപൊട്ടി പഴുക്കുന്നു.
മലിനജലം അടിയന്തിരമായി കൊടൂരാറ്റിലേക്ക് ഒഴുക്കിവിടണമെന്ന് ആവശ്യമുന്നയിച്ച് ബിജെപി സൗത്ത് സെക്രട്ടറി റ്റി. കെ. തുളസീദാസും പ്രവര്‍ത്തകരായ വി.എസ്. രാജീവ്, അരുണ്‍ പി.ആര്‍. എന്നിവര്‍ നിവേദനം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: