പാലാ: വള്ളിച്ചിറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരൂര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം 19 ന് മന്ത്രി കെ.എം മാണി നിര്‍വ്വഹിക്കും. രാവിലെ 11 ന് പൈങ്ങുളം ജംഗ്ഷനിലെ ഡിസ്പെന്‍സറി അങ്കണത്തില്‍ പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റിയന് നടയത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിര്‍വ്വഹിക്കും. പുതിയ കെട്ടിടത്തിന്റെ താക്കോല്‍ദാനം അഡ്വ. ജോയി ഏബ്രഹാം എം.പിയും, മുഖ്യപ്രഭാഷണം ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളവും നടത്തും. ഭാരതീയ ചികിസാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം സജി മഞ്ഞക്കടമ്പില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രതി ബി. ഉണ്ണിത്താന്, വൈസ്പ്രസിഡന്റ് ക്ലാരീസ് കുര്യാക്കോസ്, ബ്ലോക്ക് മെമ്പര്‍മാരായ ആനിയമ്മ ജോസ്, റാണി ജോസ്, ബിന്ദു മേജോ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ രജനി പി.ആര്, വല്‍സമ്മ തങ്കച്ചന്, രുഗ്മിണിയമ്മ തേക്കനാല്‍, ലിറ്റി തോമസ്, ഷൈലജാ രവീന്ദ്രന്, ശ്യാമളകുമാരി.എം, അനില്‍കുമാര്‍, പ്രിന്സ്കുര്യന്, ശ്രീനാരായണന് മഴുക്കുന്നേല്, ജോര്ജജ്കുട്ടി ഏബ്രഹാം, സെക്രട്ടറി കെ. ബാബുരാജ്, വിവിധ കക്ഷിനേതാക്കളായ ടോമി കാടന്‍കാവില്‍, സന്തോഷ്കുര്യന്, അഡ്വ. ഡൊമിനിക് മുണ്ടമറ്റം, എം.കെ ഭാസ്കരന്, ദിലീപ് മാന്തറ, ഡോ. പ്രീതി ജി. നായര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: